
സന്ദീപ് പ്രദീപ് നായകനായി അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ഫാന്റസി ‘കോസ്മിക് സാംസണി’ലെ ആദ്യ ഗാനം ‘ഉലകമേ നോക്ക്’ ലിറിക്ക് വീഡിയോ പുറത്ത്. സിബി മാത്യു അലക്സ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ശബരീഷ് വർമ്മയാണ്. കെ.എസ്. ഹരിശങ്കറാണ് ആലാപനം . സൂപ്പർ ഡാൻസുമായാണ് സന്ദീപ് പ്രദീപ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഗാനം പുറത്തിറങ്ങി.
ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘ ഒരു സൂപ്പർഹീറോ കഥയാണോ പറയുന്നതെന്ന കൗതുകവും ടീസർ സൃഷ്ടിച്ചു.നവംബർ 27ന് റിലീസ് ചെയ്യും. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു. അഭിജിത് ജോസഫിനൊപ്പം അഭികേർഷ് വസന്തും ചേർന്നാണ് രചന.
‘മിന്നൽ മുരളി’ക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് വീണ്ടും മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), വീക്കെൻഡ് ബ്ലോക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളും ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും ചേർന്നാണ് നിർമ്മാണം. ബിനോ ടി എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പി.ആർ.ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |