SignIn
Kerala Kaumudi Online
Saturday, 07 November 2026 7.39 AM IST

ഭൗമ ആദ്യ ഗാനം, പ്രണയിച്ച് സാഗർ സൂര്യയും രേവതി ശർമ്മയും

sss

സിദ്ധ് ശ്രീറാമിന്റെ മാസ്മരിക ശബ്‌ദത്തിൽ 'ഭൗമ'യിലെ ആദ്യ ഗാനം പാറും പാരാകെ...ലിറിക്കൽ വീഡിയോ പുറത്ത്. സാഗർ സൂര്യയും രേവതി ശർമ്മയുമാണ് ഗാനരംഗത്ത്.ക്രിസ്റ്റോ സേവ്യറിന്റെ ഈണത്തിന് വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി റെജിൻ എസ് ബാബു കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 12ന് പ്രദർശനത്തിന് എത്തും.

ചിത്രത്തിന്റെ വ്യത്യസ്തമായ ഫസ്റ്റ് ലുക്കും ക്യാരക്ടർ പോസ്റ്ററുകളും ശ്രദ്ധ നേടിയിരുന്നു. അദിതി ബാലൻ, മധുപാൽ, ലെന, മോക്ഷ , മെറിൻ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫർ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടൻ, സജിൻ ചെറുകയിൽ, പ്രവീണ, നിൽജ, ജെയ്ൻ ആൻഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിൻ ജമീല, നൗഷാദ്, സെന്തിൽ, ഭഗത് മാനുവൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

പ്രേക്ഷക പ്രശംസ നേടിയ 'പെൻഡുലത്തിനുശേഷം റെജിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ്: സൂരജ് ഇ.എസ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്. ആറ്റസ് ഫിലിംസിന്‍റെ ബാനറിൽ ബസം കാദിയാർ ആണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും. വിതരണം ഭാവന റിലീസ്. പി.ആർ. ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAGAR SURYA, LATESTNEWS, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY