
ഇന്ത്യ - ചൈന സൈനികർ തമ്മിൽ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തെ ആസ്പദമാക്കി ഒരുക്കിയ സൽമാൻ ഖാൻ ചിത്രം മാതൃഭൂമി : മേ വാർ റെസ്റ്റ് ഇൻ പീസ് ട്രെയിലർ പുറത്ത്. ധീര യോദ്ധാവായി സൽമാൻ ഖാൻ നിറഞ്ഞാടുന്നു. അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രം സൽമാൻ ഖാന്റെ പതിവ് വാണിജ്യ വിനോദ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.
ചിത്രൻഗഡ സിംഗ്, മുകേഷ് റിഷി, അനുകർ ഭാട്ടിയ, അഭിലാഷ് ചൗധരി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ നിർമ്മാണം സൽമാൻ ആണ്. സൽമാൻ ഖാൻ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ജിയോ സ്റ്റുഡിയോസാണ് വിതരണം. നവംബർ 20ന് റിലീസ് ചെയ്യാനൊരുങ്ങുന്നു. എന്നാൽ ഔദ്യോഗിക സ്ഥിതീകരണമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |