
ഉലകനായകന് ഇന്ന് 72-ാം പിറന്നാൾ. കമൽഹാസനും സംവിധായകൻ എസ്.യു. അരുൺകുമാറും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെങ്കൽപേട്ടയിൽ ആരംഭിക്കും. മധുരയുടെ പശ്ചാത്തലം പുനഃസൃഷ്ടിച്ചാണ് ഇവിടെ ചിത്രീകരണം. നവംബർ 20 വരെയാകും ചിത്രീകരണം. തുടർന്ന് ജനുവരിയിൽ മധുരയിലേക്ക് ഷിഫ്ട് ചെയ്യും.
മധുരയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പക്കാ കൊമേഴ്സ്യൽ എന്റർടെയ്നറായിരിക്കും. സേതുപതി, ചിത്ത, പണ്ണെയാരു പദ്‌മിനിയും, വീരധീരശൂരൻ പാർട്ട് 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് എസ്.യു. അരുൺകുമാർ - രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ.മഹേന്ദ്രനും ചേർന്നാണ് നിർമ്മാണം.അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.
അതേസമയം രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച് രജനികാന്ത് നായകനായി അശ്വത് മാരി മുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ പുരോഗമിക്കുന്നു .ഇതാദ്യമായാണ് രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ രജനികാന്ത് ചിത്രം നിർമ്മിക്കുന്നത്. ചന്ദ്രമുഖി, കുസേലൻ, ദർബാർ, അണ്ണാത്തെ എന്നീ ചിത്രങ്ങൾക്കു ശേഷം രജനികാന്തും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് . സിമ്രാനും റാഷിഖന്നയുമാണ് നായികമാർ. ശ്രീലീല, റാം പോത്തിനേനി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. രുക്മിണി വസന്തിന് നിശ്ചയിച്ച വേഷത്തിലേക്കാണ് ശ്രീലീല എത്തുന്നത്. ആദ്യമായി രജനികാന്ത് മുഴുനീള ഡോക്ടർ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ ആയിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |