SignIn
Kerala Kaumudi Online
Saturday, 20 June 2026 7.47 AM IST

'തീരുമാനം പരസ്‌പര ബഹുമാനത്തോടെ'; അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ അർജുനും മലൈകയും വേർപിരിയുന്നു

READ ENGLISH VERSION
arjun-kapoor

ബോളിവുഡ് താരജോഡികളായ അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞതായി റിപ്പോർട്ട്. 2018ലാണ് ഇരുവരും പ്രണയത്തിലായത്. അഞ്ച് വർഷത്തെ ഡേറ്റിംഗിനൊടുവിൽ ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്‌പര ബഹുമാനത്തോടെയാണ് പിരിയുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ഇരുവർക്കും ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കാൻ താൽപ്പര്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ഫാഷൻ ഷോയ്‌ക്കിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. 2018ൽ മുതൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നെങ്കിലും 2018ൽ അർജുൻ കപൂറിന്റെ പിറന്നാൾ ദിവസമാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിച്ചത്. പിന്നീട് ഒരുമിച്ചുള്ള നിരവധി യാത്രകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങൾ മലൈകയും അർജുനും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

നടനും സിനിമാ നിർമാതാവുമായ അർബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അർജുനുമായി പ്രണയത്തിലാകുന്നത്. 1998ൽ വിവാഹിതരായ അർബാസിനും മലൈകയ്‌ക്കും ഒരു മകനുണ്ട്. അർഹാൻ എന്നാണ് ഇവരുടെ മകന്റെ പേര്. 2017ലാണ് ഇരുവരും വേർപിരിഞ്ഞത്. അർബാസ് പിന്നീട് മേക്കപ്പ് ആർട്ടിസ്റ്റായ ഷൂറാ ഖാനെ 2023ൽ വിവാഹം കഴിച്ചു.

തന്നേക്കാൾ 12 വയസ് കുറവുള്ള അർജുനെ പ്രണയിച്ചതിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ മലൈക നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. തന്നേക്കാൾ പ്രായക്കുറവുള്ളയാളെ ഒരു സ്ത്രീ പ്രണയിച്ചാൽ വിമർശിക്കുന്നത് സ്‌ത്രീവിരുദ്ധ നിലപാടാണെന്നും മലൈക നേരത്തേ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARJUN KAPOOR, MALAIKA ARORA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY