SignIn
Kerala Kaumudi Online
Sunday, 21 June 2026 8.29 AM IST

പൂനം പാണ്ഡെ മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ കുടുംബാംഗങ്ങൾ മിസിംഗ്,​ ഫോണുകൾ സ്വിച്ച് ഓഫ്,​ മരണത്തെക്കുറിച്ചും ദുരൂഹത

READ ENGLISH VERSION
h

മുംബയ് : പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. നടിയുടെ കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകുന്നില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫാണെന്നും അവരെ കാണാനില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

അതേസമയം പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്നും ചില ബോളിവുഡ് മാദ്ധ്യമങ്ങൾ എക്സ് പ്ലാറ്റ് ഫോമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. പൂനം പാണ്ഡെ ജീവനോടെയുണ്ടെന്നാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പൂനം പാണ്ഡെയുടെ പബ്സിസിറ്റി സ്റ്റണ്ട് ആണ് ഇതെന്നും അവർ നാളെ ഇക്കാര്യം പുറത്തുവിടുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അവർ മരിച്ചെങ്കിൽ മൃതശരീരം എവിടെയാണെന്നും കുടുംബാംഗങ്ങളുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയതെങ്ങനെയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

വെള്ളി രാവിലെയാണ് പൂനം പാണ്ഡെ മരിച്ചെന്ന വാർത്ത പുറത്തുവന്നത് സെർവിക്കൽ കാൻസർ മൂലം ഇന്നലെ രാത്രിയാണ് അന്ത്യമെന്ന് മാനേജർ സമൂഹ മാദ്ധ്യമ പേജിൽ കുറിച്ചു. പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹ മാദ്ധ്യമം വഴി വെളിപ്പെടുത്തിയതെന്നും മാനേജർ പറഞ്ഞിരുന്നു. എന്നാൽ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POONAM PANDEY, POONAM PANDEY DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY