
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അസിസ്റ്റന്റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) തസ്തികയിൽ വയനാട് ജില്ലയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കും അസിസ്റ്റന്റ് ജില്ലാ കോഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) തസ്തികയിൽ തിരുവനന്തപുരം,കോട്ടയം,കണ്ണൂർ എന്നീ ജില്ലകളിൽ നിലവിലുള്ള ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ. താത്പര്യമുള്ളവർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുള്ള അപേക്ഷ,നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഏപ്രിൽ 5നു മുൻപായി എക്സിക്യൂട്ടീവ് ഡയറക്ടർ,സംസ്ഥാന ശുചിത്വമിഷൻ,റവന്യു കോംപ്ലക്സ്,നാലാം നില,പബ്ലിക് ഓഫീസ് കോമ്പൗണ്ട്,തിരുവനന്തപുരം-695033 വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.suchitwamission.org, sanitation.sm@kerala.gov.in,www.sanitation.kerala.gov.in,sanitationkerala@gmail.com, ഫോൺ:0471-2316730,2319831,2312730.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |