
തിരുവനന്തപുരം: ആസൂത്രണ ബോർഡ് ചീഫ് നിയമന അഭിമുഖത്തിൽ ഏറ്റവും മാർക്ക് കിട്ടിയത് സി.പി.എം നേതാവിന്റെ മകന്. സി.പി.എം സംസ്ഥാനസമിതി മുൻ അംഗവും ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മുൻ മാനേജരും കെ.എസ്.എഫ്.ഇ മുൻ ചെയർമാനുമായ കെ.വരദരാജന്റെ മകൻ ശരത് വി.രാജിനാണ് കൂടുതൽ മാർക്ക് കിട്ടിയത്. എഴുത്തു പരീക്ഷയിൽ മാർക്ക് കുറവായതിനാൽ അന്തിമ റാങ്ക്പട്ടികയിൽ ആറാം റാങ്കേ ശരത്തിന് നേടാനായുള്ളൂ. പി.എസ്.സി ചെയർമാൻ എം.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇന്റർവ്യൂ ബോർഡാണ് അഭിമുഖത്തിന് കൂടുതൽ മാർക്ക് നൽകിയത്. 40.62 മാർക്കാണ് ശരത്തിന് എഴുത്തുപരീക്ഷയിൽ കിട്ടിയത്.
ഒന്നാം റാങ്കുകാരനായ കെ.ശ്യാംകൃഷ്ണന് പരീക്ഷയ്ക്കു കിട്ടിയ മാർക്ക് 59.5. അഭിമുഖത്തിനു നൽകിയതാകട്ടെ 19 മാർക്കും. 2 പേർക്ക് 16 മാർക്കും 5 പേർക്ക് 18 മാർക്കും ശരത് അടക്കം 2 പേർക്ക് 23 മാർക്കും അഭിമുഖത്തിനു ലഭിച്ചു. പുനർ മൂല്യനിർണയം നടത്തി കഴിഞ്ഞ് 9ന് പ്രസിദ്ധീകരിച്ച ലിസ്റ്റിലും ശരതിന് ആറാം റാങ്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |