SignIn
Kerala Kaumudi Online
Thursday, 29 October 2026 2.27 AM IST

കേരള യൂണി. അസിസ്റ്റന്റ് നിയമനത്തട്ടിപ്പ്: ടാബുലേഷനുമായി ബന്ധമില്ലെന്ന് മുൻ പി.വി.സി

1

തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട ടാബുലേഷനിൽ തനിക്ക് ബന്ധമില്ലെന്ന് മുൻ പി.വി.സി ഡോ.വി.ജയപ്രകാശ്. പി.വി.സിയുടെ ലാപ്പിൽ ടാബുലേഷൻ നടത്തിയിട്ടില്ല. റാങ്ക് ലിസ്റ്റ്, മാർക്ക് എന്റർ ചെയ്യൽ എന്നിവയുമായി ബന്ധപ്പെട്ട് താൻ ഒന്നും ചെയ്തിട്ടില്ല. എഴുത്തുപരീക്ഷയുടെ ഉത്തരവാദിത്വം മാത്രമേ വഹിച്ചിട്ടുള്ളൂ. പരീക്ഷയ്ക്ക് മുമ്പുള്ള ക്രമീകരണമാണ് നടത്തിയത്. അതുകഴിഞ്ഞ് സിൻഡിക്കേറ്റും വി.സിയും കൂടിയാണ് ഇന്റർവ്യൂവും മറ്റും നടത്തുന്നത്. ഇന്റർവ്യൂവിന്റെ മാർക്ക് ടാബുലേറ്റ് ചെയ്തതും അവരാണ്. വി.സിയുടെ ലാപ്‌ടോപ്പിലാണ് ഹൈദരാബാദിൽ നിന്നുവന്ന ഹാർഡ് ഡിസ്‌ക്കിലെ ഡേറ്റ സേവ് ചെയ്തത്. പരീക്ഷാഫലത്തിന്റെ ഹാർഡ് കോപ്പിയുമുണ്ടായിരുന്നു. അതുവച്ചാണ് തുടർനടപടി നടത്തിയത്. അതുമായൊന്നും ബന്ധമില്ലെന്നും ജയപ്രകാശ് പ്രതികരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA