
തിരുവനന്തപുരം: സ്‌കോൾ കേരളയിൽ പ്രധാന പദവികളിലെ യോഗ്യതയിൽ ഇളവ് വരുത്തി സർക്കാർ. വൈസ് ചെയർമാൻ,എക്സിക്യൂട്ടീവ് ഡയറക്ടർ പദവികളിലാണ് ഇളവ്. ഈ തസ്തികകൾക്ക് പി.എച്ച്ഡിയും 15 വർഷത്തെ അദ്ധ്യാപന പരിചയവും വേണമെന്നായിരുന്നു മുമ്പുണ്ടായിരുന്ന വ്യവസ്ഥ. എന്നാൽ, ഇനി ബിരുദാനന്തര ബിരുദം മതി. വിദ്യാഭ്യാസ വകുപ്പിൽ ഗുണനിലവാരം കൂട്ടുന്നതിന്റെ ഭാഗമായി യോഗ്യതകൾ ഉയർത്തി നിശ്ചയിക്കാറുണ്ട്. നിലവിലുള്ള യോഗ്യതയിൽ ഇളവ് വരുത്താറില്ല. നേരത്തെ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽമാർക്കും അപേക്ഷിക്കാൻ അവസരം നൽകയിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം ഹെഡ്മാസ്റ്റർമാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. 5വർഷത്തെ പരിചയമാണ് ഇവർക്ക് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |