തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം സെന്ററിൽ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്‌സിന്റെ പുതിയ ബാച്ചിൽ അഞ്ച് സീറ്റൊഴിവ്. കോഴ്‌സിൽ ചേരാൻ ആഗ്രഹിക്കുന്നവർ പ്ലസ്‌ടു പാസായിരിക്കണം.
പ്രായപരിധി ഇല്ല. രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. സൗണ്ട് എഞ്ചിനീയറിംഗ്, ആർജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്‌കാസ്റ്റിംഗ്, വോയിസ് മോഡുലേഷൻ എന്നീ വിഷയങ്ങൾ ചേർന്നതാണ് ഈ ഒറ്റ കോഴ്‌സ്'. സർക്കാർ അംഗീകൃത ഡിപ്ലോമയാണ്. താല്പര്യമുളളവർക്ക് സെപ്തംബർ 25ന് മുമ്പായി കേരള മീഡിയ അക്കാഡമിയുടെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ സെന്ററിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി അഡ്‌മിഷൻ നേടാം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9744844522
Kerala Media Academy's Thiruvananthapuram Centre announced five vacant seats for its Diploma in Audio Production course. The 2.5-month government-approved program, covering sound engineering, RJ training, and podcasting, requires Plus Two pass with no age limit. Interested candidates can secure direct admission with certificates at the Thiruvananthapuram centre before September 25.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |