
തിരുവനന്തപുരം: സംസ്ഥാന യുവജനോത്സവ വിജയികൾക്ക് ഐ.ടി.ഐ പ്രവേശനത്തിനായി പ്രത്യേക ബോണസ് മാർക്ക് അനുവദിക്കാൻ സർക്കാർ തീരുമാനം. യുവജനോത്സവത്തിൽ 'എ ' ഗ്രേഡ് ലഭിച്ചവർക്ക് 10 മാർക്കും 'ബി ' ഗ്രേഡ് ലഭിച്ചവർക്ക് 5 മാർക്കും ബോണസായി ലഭിക്കും. സ്റ്റേറ്റ് സ്കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ്പ് കമ്മിറ്റിയുടെ യോഗതീരുമാനത്തിന്റെയും ട്രെയിനിംഗ് ഡയറക്ടറുടെ ശുപാർശയുടെയും അടിസ്ഥാനത്തിലാണ് പ്രോസ്പെക്ടസിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |