SignIn
Kerala Kaumudi Online
Sunday, 07 June 2026 8.00 AM IST

കുമ്മനം ആറന്മുളയിൽ, ഡോ. റോബിൻ രാധാകൃഷ്‌ണൻ കുണ്ടറയിൽ; രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് ബിജെപി

READ ENGLISH VERSION
kummanam

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് മുൻ താരം ഡോ. റോബിൻ രാധാകൃഷ്‌ണനാണ് സ്ഥാനാർത്ഥി. 39 സ്ഥാനാർത്ഥികളുടെ പേരാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്. ആദ്യത്തേതിൽ 47 ആയിരുന്നു. ആകെ 86 സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

കൊടുങ്ങല്ലൂർ സീറ്റ് കിട്ടാത്തതിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്ന ബി ഗോപാലകൃഷ്‌ണന് ഗുരുവായൂർ സീറ്റാണ് നൽകിയിരിക്കുന്നത്. നാട്ടികയിൽ മുൻ എംഎൽഎ സി സി മുകുന്ദനാണ് മത്സരിക്കുന്നത്. നാല് വനിതാ സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ട പട്ടികയിലുള്ളത്. ഇനി ഒരു പട്ടിക കൂടി പുറത്തുവരാൻ സാദ്ധ്യതയുണ്ട്. 96 മണ്ഡലങ്ങളിലാകും ബിജെപി മത്സരിക്കുക.

രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക

  1. കാസർകോട് - അശ്വിനി എം എൽ
  2. കല്ല്യാശേരി - എ വി സനിൽകുമാർ
  3. തളിപ്പറമ്പ് - എൻ ഹരിദാസ്
  4. ധർമ്മടം - കെ രഞ്ജിത്ത്
  5. തലശേരി - ഒ നിധീഷ്
  6. കൂത്തുപറമ്പ് - അഡ്വ. ഷിജിലാൽ
  7. മട്ടന്നൂർ - ബിജു ഏലക്കുഴി
  8. കൽപ്പറ്റ - പ്രശാന്ത് മലവയൽ
  9. കൊണ്ടോട്ടി - പി സുബ്രഹ്മണ്യൻ
  10. ഏറനാട് - അഡ്വ. എൻ ശ്രീപ്രകാശ്
  11. മഞ്ചേരി - പത്മശ്രീ എം
  12. പെരിന്തൽമണ്ണ - അഡ്വ. കെ പി ബാബുരാജ്
  13. മങ്കട - ലിജോയ് പോൾ
  14. മലപ്പുറം - അശ്വതി ഗുപ്‌തകുമാർ
  15. വേങ്ങര - ജയകൃഷ്‌ണൻ വി എൻ
  16. വള്ളിക്കുന്ന് - എം പ്രേമൻ മാസ്റ്റർ
  17. തിരൂരങ്ങാടി - റിജു സി രാഘവ്
  18. താനൂർ - ദീപ പുഴക്കൽ
  19. തിരൂർ - കെ നാരായണൻ മാസ്റ്റർ
  20. തവനൂർ - രവി തേലത്ത്
  21. തൃത്താല- വി ഉണ്ണികൃഷ്ണൻ മാസ്റ്റർ
  22. പട്ടാമ്പി - അഡ്വ. പി മനോജ്
  23. കോങ്ങാട് - രേണു സുരേഷ്
  24. തരൂർ - സുരേഷ് ബാബു
  25. ചിറ്റൂർ - പ്രാണേഷ് രാജേന്ദ്രൻ
  26. ആലത്തൂർ- കെ.വി പ്രസന്ന കുമാർ
  27. ഗുരുവായൂർ - അഡ്വ. ബി ഗോപാലകൃഷ്ണൻ
  28. വടക്കാഞ്ചേരി - അഡ്വ. ടി എസ് ഉല്ലാസ് ബാബു
  29. ഒല്ലൂർ - ബിജോയ് തോമസ്
  30. നാട്ടിക - സി സി മുകുന്ദൻ
  31. പുതുക്കാട് - എ നാഗേഷ്
  32. ആലുവ - എം എ ബ്രഹ്മരാജ്
  33. പറവൂർ - വത്സല പ്രസന്നകുമാർ
  34. എറണാകുളം - പി ആർ ശിവശങ്കർ
  35. ചങ്ങനാശ്ശേരി - ബി രാധാകൃഷ്ണമേനോൻ
  36. ആലപ്പുഴ - എം ജെ ജോബ്
  37. ആറന്മുള - കുമ്മനം രാജശേഖരൻ
  38. കുണ്ടറ - ഡോ. റോബിൻ രാധാകൃഷ്ണൻ
  39. കൊല്ലം - ഡോ. ​​എൻ പ്രതാപ് കുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KUMMANAM RAJASEKHARAN, ROBIN RADHAKRISHNAN, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA