ആലപ്പുഴ: വ്യാപാരമേഖലയിൽ പവർകട്ട് വലിയപ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും വൈദ്യുതിമന്ത്രി പക്വത ഇല്ലാത്തപോലെയാണ് പെരുമാറുന്നതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനപ്രസിഡന്റ് രാജു അപ്സര മാദ്ധ്യമങ്ങളോട് പറഞ്ഞു. പവർകട്ടിനു കാരണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. ആധുനികകാലത്ത് പവർകട്ടിനു പ്രസക്തിയില്ല. വർദ്ധിപ്പിച്ച നിരക്ക് നൽകിയിട്ടും പവർകട്ട് ഏർപ്പെടുത്തുന്നു. വൈദ്യുതി വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്ന മറ്റാരെയെങ്കിലും ഏൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |