SignIn
Kerala Kaumudi Online
Thursday, 10 September 2026 2.00 AM IST

മാസപ്പടി കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് ഇ.ഡി

1

കൊച്ചി: പിണറായി വിജയനെതിരെയും മറ്റും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, സി.എം.ആർ.എൽ കമ്പനി ഉദ്യോഗസ്ഥരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) വീണ്ടും ചോദ്യം ചെയ്യും. മുൻ ചീഫ് ഫിനാൻസ് ഓഫീസറും ചീഫ് ജനറൽ മാനേജരുമായ പി. സുരേഷ്‌കുമാർ ഉൾപ്പെടെയുള്ള മുതിർന്ന ജീവനക്കാർ തിങ്കളാഴ്‌ച മുതൽ ഹാജരാകണമെന്ന് നോട്ടീസ് നൽകിയിട്ടുണ്ട്. വീണയ്‌ക്കു പുറമെ, മറ്റുള്ളവർക്ക് നൽകിയ തുകകൾ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്നാണ് സൂചന. കൈക്കൂലി വാങ്ങുന്നതിലും ദുബായിലേക്ക് പണം കടത്തുന്നതിലും പങ്കുവഹിച്ചെന്ന് ഇ.ഡി വിവരിച്ച വീണയുടെ ഭർത്താവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ, സുഹൃത്തുക്കളായ ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവരെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ നടപടി ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് വൈകാതെ നോട്ടീസ് നൽകുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

ഇ.​ഡി​യെ​ ​ആ​ക്ര​മി​ച്ച​വ​ർ​ക്ക് എ​തി​രെ​ ​ക​ള്ള​പ്പ​ണ​ ​കേ​സും

കൊ​ച്ചി​:​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​റെ​യ്ഡ് ​ക​ഴി​ഞ്ഞി​റ​ങ്ങി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​ക​ള്ള​പ്പ​ണ​നി​രോ​ധ​ന​ ​നി​യ​മ​ ​(​പി.​എം.​എ​ൽ.​എ​)​ ​പ്ര​കാ​രം​ ​ഇ.​ഡി​ ​കേ​സെ​ടു​ത്തു.​ ​റെ​യ്ഡ് ​ന​ട​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ആ​ക്ര​മി​ച്ച​തി​ന് 27​ ​പേ​ർ​ക്കെ​തി​രെ​ ​വ​ധ​ശ്ര​മം​ ​ഉ​ൾ​പ്പെ​ടെ​ ​ചു​മ​ത്തി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​രു​ന്നു.​ ​ഇ​വ​രെ​ല്ലാം​ ​ഇ.​ഡി​യു​ടെ​ ​കേ​സി​ലും​ ​പ്ര​തി​ക​ളാ​കും. ക​ള്ള​പ്പ​ണ​യി​ട​പാ​ട് ​ന​ട​ത്തു​ന്ന​തും​ ​അ​വ​രെ​ ​സം​ര​ക്ഷി​ക്കു​ന്ന​തും​ ​കു​റ്റ​കൃ​ത്യ​മെ​ന്ന​ ​പി.​എം.​എ​ൽ.​എ​യി​ലെ​ ​വ്യ​വ​സ്ഥ​ ​പ്ര​കാ​ര​മാ​ണ് ​ഇ.​ഡി​ ​കൊ​ച്ചി​ ​ഓ​ഫീ​സ് ​കേ​സെ​ടു​ത്ത​ത്.​ ​അ​ന്വേ​ഷ​ണം​ ​ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും​ ​പ്ര​തി​ക​ളെ​ ​സം​ര​ക്ഷി​ക്കു​ന്ന​തും​ ​ഇ​തു​പ്ര​കാ​രം​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​അ​ന്വേ​ഷ​ണ​വും​ ​ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ​ക​ള്ള​പ്പ​ണ​യി​ട​പാ​ട് ​സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന​ ​കു​റ്റം​ ​ചു​മ​ത്തി​യാ​ണ് ​ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​തെ​ന്ന് ​ഇ.​ഡി​ ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CMRL ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA