
കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് റബർത്തോട്ടത്തിനുള്ളിൽ വൈദ്യുതാഘാതമേറ്റ് കാട്ടാനക്കൂട്ടത്തിലെ കുട്ടിക്കൊമ്പൻ ചരിഞ്ഞു. പുതുക്കുന്നത്ത് ജോൺസന്റെ കൃഷിയിടത്തിൽ ഇന്നലെ രാവിലെയാണ് ഒന്നരവയസോളമുള്ള കുട്ടിയാനയുടെ ജഡം സമീപവാസികൾ കണ്ടത്. ഒപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടം തള്ളിയിട്ട റബർമരം വീണതിനെത്തുടർന്ന് പൊട്ടിവീണ വൈദ്യുതലൈനിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. കോടനാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ജയന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടം ഇന്ന് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |