SignIn
Kerala Kaumudi Online
Thursday, 10 September 2026 2.00 AM IST

രാഷ്ട്രീയവേട്ടയാടൽ നേരിടും: പിണറായി

1

മാന്നാർ (ആലപ്പുഴ): മാസപ്പടി കേസിൽ ഇ.ഡി കൈക്കൊണ്ട നടപടി രാഷ്​ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷനേതാവ്​ പിണറായി വിജയൻ പറഞ്ഞു. മാന്നാറിൽ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും തരത്തിൽ എന്നെ പഴിചാരുകയാണ്​ ഇ.ഡിയുടെ ലക്ഷ്യം.അതിന്റെ ഭാഗമായാണ്​ ഒരുദിവസം വീട്ടി​ലേക്കു​ കയറിവന്നത്​. മകൾ വീണ പഠനം കഴിഞ്ഞ്​ ആദ്യം​ചേർന്നത്​ ലോകപ്രശസ്തമായ ഐ.ടി കമ്പനിയായ ഒറാക്കിളിലാണ്. പിന്നീടാണ്​ സ്വന്തമായി കമ്പനിയുണ്ടാക്കിയത്​. ​ വീണയുടെ കമ്പനി പല കമ്പനികൾക്കും സേവനം നൽകിയിട്ടുണ്ട്. സി.എം.ആർ.എൽ കമ്പനി നൽകിയ പ്രതിഫലം വ്യക്തമായ രേഖപ്രകാരമുള്ളതാണ്. അതിന് നികുതിയും അടച്ചിട്ടുണ്ട്. അന്നൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവല്ല. അന്ന് ലഭിച്ച പണം വർഷങ്ങൾക്കുശേഷം ഭർത്താവായി വന്ന റിയാസ് എടുത്ത് പിണറായി വിജയനായി വിദേശത്തേക്ക് കടത്തിയെന്ന വെളിപ്പെടുത്തലിന്റെ പരിഹാസ്യത എത്രമാത്രമാണെന്ന് ചിന്തിക്കണം. മാദ്ധ്യമങ്ങൾ കേട്ടപാതി മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ്​ വാർത്ത നൽകിയത്. മാദ്ധ്യമങ്ങൾ വലിയ അച്ചിൽ നിരത്തിയാൽ താൻ കേരളത്തിലെ ജനങ്ങളുടെ മുന്നിൽ കൈക്കൂലിക്കാരനായി മാറില്ലെന്നും പിണറായി പറഞ്ഞു.

 വേ​ട്ട​യാ​ടാ​ൻ​ ​ശ്ര​മി​ച്ചാൽ ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധം

മാ​സ​പ്പ​ടി​ ​കേ​സി​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​വേ​ട്ട​യാ​ടാ​നാ​ണ് ​ശ്ര​മ​മെ​ങ്കി​ൽ​ ​ജ​ന​കീ​യ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കും.​ ​പി​ണ​റാ​യി​ക്കെ​തി​രെ​ ​ഇ.​ഡി​ ​ന​ട​ത്തു​ന്ന​ ​രാ​ഷ്ട്രീ​യ​ ​വേ​ട്ട​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​നേ​തൃ​ത്വം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ഇ.​ഡി​ ​നീ​ക്കം​ ​കോ​ൺ​ഗ്ര​സ് ​-​ബി.​ജെ.​പി.​ ​ഡീ​ലി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​സി.​എം.​ആ​ർ.​എ​ല്ലി​ൽ​ ​നി​ന്ന് ​പ​ണം​ ​വാ​ങ്ങി​യ​ത് ​ചെ​ന്നി​ത്ത​ല​യും​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​ണ്.​ ​അ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​പോ​ലും​ ​ഇ.​ഡി​ ​ത​യ്യാ​റാ​കു​ന്നി​ല്ല.​ ​
എം.​വി.​ ​ജ​യ​രാ​ജ​ൻ.
സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം
സി.​പി.​എം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA