വീഴ്ച കോന്നി മെഡിക്കൽ കോളേജിൽ
കോന്നി : കോന്നി മെഡിക്കൽ കോളേജാശുപത്രിയിൽ ശ്വാസ തടസവുമായെത്തിയ പതിനാറുകാരിക്ക് നൽകിയത്
88 കാരിക്കുള്ള ചികിത്സ.ജീവനക്കാരന് രോഗികളുടെ എക്സ്റേ മാറിപ്പോയതാണ് വീഴ്ചയ്ക്കിടയാക്കിയത്.
കഴിഞ്ഞ 14നാണ് കോന്നി അതിരുങ്കൽ സ്വദേശിയായ കുട്ടി രക്ഷിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്.
ഒ.പിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ദീപ്തി എക്സ്റേ പരിശോധിച്ച് മരുന്നു നൽകിയെങ്കിലും ശ്വാസതടസം കുറഞ്ഞില്ല. തുടർന്ന് ഇന്നലെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് എക്സ്റേ മാറിപ്പോയ വിവരം അറിയുന്നത്. രോഗിയുടെ പ്രായവും എക്സ്റേയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഇവിടത്തെ ഡോക്ടർ കണ്ടതോടെയാണിത്. 88 കാരിയുടെ
എക്സ് റേ പരിശോധിച്ചതിൽ നട്ടെല്ലിന് വളവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിനുള്ള മരുന്നാണ് കുട്ടിക്ക് നൽകിയത്.
കുട്ടിയുടെ പിതാവ് ഡി.എം.ഇയ്ക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി . റേഡിയോളജി ഡിപ്പാർട്ട്മെന്റിനോടും ഡോ. ദീപ്തിയോടും ഡി.എം.ഇ ഡോ. ഷാജി വിശദീകരണം തേടി . ഇന്ന് രാവിലെ കുട്ടിയുടെ പിതാവ് ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചിട്ടുണ്ട്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |