തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന നടപടികൾ നിരീക്ഷിക്കുന്നതിനും ഫീസ് നിയന്ത്രണത്തിനുള്ള സമിതിയുടെ അദ്ധ്യക്ഷനായി ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ.പി.ബാലചന്ദ്രനെ നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് മെമ്പർ സെക്രട്ടറി. നിയമ വകുപ്പ് സെക്രട്ടറി, ദേശീയ മെഡിക്കൽ കമ്മിഷൻ പ്രതിനിധി, പ്രവേശന പരീക്ഷാ കമ്മിഷണർ, ഡോ.ബി.സുരേഷ് എന്നിവരാണ് അംഗങ്ങൾ.
നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള പ്രൊഫഷനൽ കോഴ്സുകളുടെ സമിതി അദ്ധ്യക്ഷനായി കെ.പി.ബാലചന്ദ്രനെ നിയമിച്ചിരുന്നു. രണ്ട് വകുപ്പുകൾക്ക് കീഴിലുള്ള സമിതികൾക്ക് ഒരേ അദ്ധ്യക്ഷനെ നിയമിക്കുന്നതാണ് രീതി. എന്നാൽ തങ്ങളുമായി ആലോചിക്കാതെ അദ്ധ്യക്ഷനെ നിയമിച്ചതിൽ ആരോഗ്യവകുപ്പ് ഇടഞ്ഞതോടെ മെഡിക്കൽ കോഴ്സുകളുടെ സമിതി അദ്ധ്യക്ഷ നിയമനം വൈകി. രണ്ടു മാസത്തോളം നീണ്ട തർക്കത്തിനൊടുവിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |