
അഞ്ചു പേർക്ക് പുതുജീവൻ നൽകി അവയവ ദാനം
ആളൂർ: പ്ലസ് വൺ പ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ ആളൂരിനെ നൊമ്പരത്തിലാഴ്ത്തി പതിനഞ്ചുകാരൻ ജുവിൻ വിട വാങ്ങി. ജൂൺ 15ന് കദളിച്ചിറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇലക്ട്രിക് സ്‌കൂട്ടറിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോൾ തൃശൂർ റൂറൽ എ.സി.പി.യുടെ ഡാൻസാഫ് സ്‌ക്വാഡ് സഞ്ചരിച്ചിരുന്ന പൊലീസ് ജീപ്പ് പിന്നിൽ നിന്ന് ഇടിച്ചാണ് അപകടമുണ്ടായത്. സാരമായ പരിക്കേറ്റ ജുവിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കൂടെയുണ്ടായിരുന്ന തയ്യിൽ പ്രദീപിന്റെ മകൻ അനന്തകൃഷ്ണൻ (18) ഗുരുതര പരിക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
ആളൂർ ആനത്തടം പീണിക്കപ്പറമ്പിൽ രാജുവിന്റെയും ബീനയുടെയും മകനാണ് ജുവിൻ. ജൂനിയ രാജുവാണ് സഹോദരി. മകന്റെ വേർപാടിന്റെ കഠിനമായ വേദനയ്ക്കിടയിലും, അഞ്ചു പേർക്ക് പുതു ജീവൻ നൽകാനായി ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയാറായി.
കാപ്ഷൻ:
അപകടത്തിൽ മരിച്ച ജുവിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |