
തിരുവനന്തപുരം: സ്‌കൂൾ സമയത്ത് ടിപ്പറുകൾ നിരത്തിലിറക്കരുതെന്നും അമിത വേഗത നിയന്ത്രിക്കാൻ സ്‌പീഡ് ഗവർണർ സ്ഥാപിക്കണമെന്നതുമടക്കം നിയന്ത്രങ്ങൾ ഏറെയുണ്ടെങ്കിലും അവയെല്ലാം കാറ്റിൽ പറത്തിയുള്ള ഓട്ടപ്പാച്ചിൽ നിരത്തുകളിൽ കുട്ടകളുടെ ഉൾപ്പെടെ ജീവൻ കവരുന്നു. ഇന്നലെ രാവിലെ കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിലും ഇതാണ്
സംഭവിച്ചത് . നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും തയ്യാറാകാത്തതാണ് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം.
സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ ടിപ്പറുകൾ നിരത്തിലിറക്കാൻ പാടില്ലാത്ത സമയത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് അറിയിപ്പ് നൽകിയിരുന്നു. അപകടം നടന്ന പത്തനംതിട്ടയിൽ രാവിലെ 8.30 മുതൽ 10 വരെയും ഉച്ചയ്‌ക്ക് ശേഷം 3.30 മുതൽ 5 വരെയുമാണ് വിലക്ക് .നിയന്തണത്തിന് മുൻപ് പരമാവധി ലോഡെടുക്കാനായിരുന്നു ശ്രമം. അമിത ലോഡും അതി വേഗതയും ഡ്രൈവറുടെ പരിചയക്കുറവും അപകടത്തിന് കാരണമായി.
ടിപ്പറുകൾക്ക്
വിലക്ക്
(ജില്ല, രാവിലെ, വൈകിട്ട്)
തിരുവനന്തപുരം--- 8-10------ 3-4.30
കൊല്ലം - 8.30- 10 -3-4.30
പത്തനംതിട്ട- 8.30- 10 - 3.30- 5
ആലപ്പുഴ - 8.30-10 - 3.30- 5
കോട്ടയം - 8.30- 9.30 -3.30- 4.30
ഇടുക്കി - 8.30- 10 - 4- 5
എറണാകുളം- 8.30- 10 - 4- 5
തൃശൂർ- 8.30- 10 - 3.30- 5
പാലക്കാട്- 8.30- 10 - 3.30- 5
മലപ്പുറം- 8.30- 10 - 3.30- 5
കോഴിക്കോട് -8.30- 10 - 3.30- 5
വയനാട് - 8.30- 10 - 3.30- 5
കണ്ണൂർ - 8.00- 10 - 4-6
കാസർകോട് - 9-10 -4-5
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |