SignIn
Kerala Kaumudi Online
Friday, 17 July 2026 1.31 AM IST

പി.എം.റാഹത്ത് പദ്ധതിക്ക് തുടക്കം ഒന്നരലക്ഷം ചികിത്സാ ചെലവായി ലഭിക്കും

accident

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതര പരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ലഭ്യമാക്കുന്ന കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ അറിയിച്ചു. എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും. അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്രപോർട്ടലിലേയ്ക്ക് അയക്കണം. എഫ്.ഐ.ആർ ഇട്ടിരിക്കണം. അതേസമയം, ചെറിയ പരിക്കുള്ള കേസുകളിൽ കേസെടുക്കാൻ 48 മണിക്കൂർ സാവകാശം ലഭിക്കും. ഇതിനുള്ള സംവിധാനം ആശുപത്രികളിൽ ഒരുക്കേണ്ടതുണ്ട്. മൂന്ന് ഷിഫ്ടുകളായി ജീവനക്കാരെ വിന്യസിക്കുമെന്നും ചെലവ് ഗതാഗത വകുപ്പ് വഹിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA