തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കർഷകർക്കുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് നൽകാൻ മൂന്നാം ഗഡുവായി 150 കോടി രൂപ അനുവദിച്ചു. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർത്ഥനപ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശപ്രകാരമാണിത്.സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകർക്ക് നൽകാനുണ്ടായിരുന്നതു 713 കോടി രൂപയാണ്. പിന്നീട് സംഭരിച്ചത് ഉൾപ്പെടെ ഈ സർക്കാർ 794.39 കോടി രൂപ വിതരണം ചെയ്തു. ഇനി 308.69 കോടി രൂപയാണ് ലഭ്യമാക്കാനുള്ളത്. അതിന്റെ വിതരണമാണിപ്പോൾ നടന്നുവരുന്നത്.അതേസമയം, നെല്ലുസംഭരണ ഇനത്തിൽ കേന്ദ്രം നൽകാനുള്ള കുടിശിക നേടിയെടുക്കുന്നതിനു സപ്ലൈകോ പ്രതിനിധികൾ 10ന് ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിലെത്തി ചർച്ച നടത്തും.മന്ത്രി അനൂപ് ജേക്കബിന്റെ നിർദ്ദേശപ്രകാരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |