SignIn
Kerala Kaumudi Online
Thursday, 25 June 2026 2.04 AM IST

കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തില്ല; അറിയിപ്പുമായി വിമാനക്കമ്പനി

READ ENGLISH VERSION
flight

കുവൈറ്റ് സിറ്റി: കേരളത്തിലെ രണ്ട് വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സര്‍വീസ് ഒഴിവാക്കി വിമാനക്കമ്പനി. കേരളത്തിലെ കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളിലേക്ക് ഉള്‍പ്പെടെ ദമാം വഴി പ്രഖ്യാപിച്ച സര്‍വീസുകള്‍ റദ്ദാക്കിയതായി ജസീറ എയര്‍വേയ്‌സ് അറിയിച്ചു. മേയ് മാസം 15ാം തീയതി വരെയുള്ള സര്‍വീസുകളാണ് ഒഴിവാക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കാരണമാണ് റദ്ദാക്കല്‍ നടപടിയെന്നാണ് വിമാനക്കമ്പനിയുടെ അറിയിപ്പില്‍ പറയുന്നത്.

കേരളത്തിലെ കരിപ്പൂര്‍, കണ്ണൂര്‍ എന്നിവയ്ക്ക് പുറമേ കോയമ്പത്തൂര്‍ (തമിഴ്‌നാട്), ഗോവ, ലക്‌നൗ (ഉത്തര്‍ പ്രദേശ്), മധുര (തമിഴ്‌നാട്), മംഗളൂരു (കര്‍ണാടക), തിരുച്ചിറപ്പള്ളി (തമിഴ്‌നാട്), വിജയവാഡ (ആന്ധ്ര പ്രദേശ്) എന്നീ വിമാനത്താവളങ്ങളിലേക്കും മേയ് 15 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

ഈ വിമാനങ്ങളില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യും. റീഫണ്ടുകള്‍ക്കായി, യാത്രക്കാര്‍ക്ക് ട്രാവല്‍ ഏജന്റുമാരെയോ ബുക്കിംഗ് പ്ലാറ്റ്ഫോമുകളെയോ ബന്ധപ്പെടാം. ജസീറ എയര്‍വേയ്സിന്റെ വെബ്സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ബുക്കിംഗുകള്‍ക്ക്, റീഫണ്ടുകള്‍ അതേ വഴി പ്രോസസ് ചെയ്യാം.

ഏപ്രില്‍ എട്ട് മുതല്‍ ബുധന്‍,ഞായര്‍ ദിവസങ്ങളിലായി കോഴിക്കോട്ടേക്കും ഏപ്രില്‍ 14 മുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലായി കണ്ണൂരിലേക്കും ആഴ്ചയില്‍ രണ്ടു സര്‍വീസുകളാണ് കുവൈറ്റില്‍ നിന്ന് ദമാം വഴി ജസീറ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നത്. കുവൈറ്റില്‍ നിന്ന് ബസില്‍ യാത്രക്കാരെ ദമാമില്‍ എത്തിച്ച് അവിടെ നിന്ന് വിമാനയാത്രയാണ് ജസീറ എയര്‍വേയ്‌സ് നല്‍കിവരുന്നത്. അതേസമയം, ഇന്ത്യയിലെ മറ്റ് എട്ട് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് മാറ്റമില്ലാതെ തുടരുമെന്നും വിമാനക്കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRLINES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA