
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ ഓൺലൈൻ വ്യാപാര സംവിധാനമായ എച്ച്.എൽ.എൽ ഇ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. www.hllestore.in വഴി സേവനം ലഭ്യമാകും.ഗർഭനിരോധന ഉത്പന്നങ്ങൾ, ആശുപത്രികളിലേക്കുള്ള അവശ്യവസ്തുക്കൾ, സ്ത്രീകളുടെ ആരോഗ്യ പരിചരണ ഉത്പന്നങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ, വെൽനെസ് ഉത്പന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ഇസ്റ്റോറിൽ ലഭ്യമാണ്. ഉപഭോക്താക്കൾക്ക് ഇവ എവിടെനിന്നും ഏത് സമയത്തും വാങ്ങാനാകും. ഓൺലൈനായി വാങ്ങിയാൽ സാധനം വീട്ടിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |