
* നിർദ്ദേശം രക്തസാക്ഷിമണ്ഡപ വിവാദത്തിലെ ഹർജിയിൽ
കൊച്ചി: തിരുവനന്തപുരം ഗവൺമെന്റ് ലാ കോളജ് അങ്കണത്തിൽ അനധികൃത നിർമ്മിതിയുണ്ടെങ്കിൽ അത് പൊളിച്ചുനീക്കാനുള്ള നടപടിയെടുക്കാൻ ഹൈക്കോടതി ബന്ധപ്പെട്ട അധികൃതർക്ക് നിർദ്ദേശംനൽകി. അനധികൃത നിർമ്മാണമോ പ്രതിമയോ ആയി ബന്ധപ്പെട്ട് ഉദ്ഘാടന/അനാവരണ ചടങ്ങുകൾ ലാകോളജിനുള്ളിൽ ഒരു സാഹചര്യത്തിലും ഇല്ലെന്ന് കളക്ടർ, പ്രിൻസിപ്പൽ, മ്യൂസിയം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ഉറപ്പാക്കണമെന്ന ജനുവരി 16 ലെ ഇടക്കാല ഉത്തരവ് സ്ഥിരപ്പെടുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിർദ്ദേശം.
ലാ കോളജ് അങ്കണത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ അനുവാദമില്ലാതെ രക്തസാക്ഷി മണ്ഡപം നിർമ്മിച്ചെന്നാരോപിച്ചാണ് വിദ്യാർത്ഥിയായ അക്ഷയ് കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് നിർമ്മിതിയുടെ ഉദ്ഘാടനം ഇടക്കാല ഉത്തരവിലൂടെ തടഞ്ഞത്. ഇത് സ്ഥിരപ്പെടുത്തിയാണ് അനധികൃത നിർമ്മിതിയുണ്ടെങ്കിൽ പൊളിച്ചുനീക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |