SignIn
Kerala Kaumudi Online
Friday, 04 September 2026 2.00 AM IST

സമരത്തിൽ എത്തിയില്ലെങ്കിലും വധശ്രമത്തിന് കേസ്! എസ്.എഫ്.ഐ പരാതി നൽകി

1

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് എസ്.എഫ്.ഐ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ സമരത്തിൽ പങ്കെടുക്കാത്തവർക്കെതിരെയും വധശ്രമത്തിന് കേസെടുത്തുവെന്നും പരാതിയിലുണ്ട്. പൊലീസിനെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ അതിക്രമത്തിൽ കണ്ണിന് താഴെ പരുക്കേറ്റ വൈഷ്ണവി സെക്രട്ടേറിയേറ്റ് സമരത്തിൽ പങ്കെടുത്തിരുന്നില്ല. കേന്ദ്രകമ്മിറ്റിയംഗം പി.അക്ഷര സമരം നടക്കുമ്പോൾ മലപ്പുറത്തായിരുന്നു. ജില്ലാ സെക്രട്ടേറിയേറ്റംഗം അബിൻ രത്‌ന കൊച്ചിയിലായിരുന്നു. ഇവർക്കെതിരെയും വധശ്രമത്തിന് കേസെടുത്തെന്നാണ് പരാതി.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്, പ്രസിഡന്റ് ശിവപ്രസാദ് അടക്കമുള്ളവർക്ക് എതിരെയാണ് കേസെടുത്തത്. സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ എസ്‌.എഫ്‌.ഐ ജില്ലാ സെക്രട്ടേറിയേറ്റംഗം എം.എ. മനേഷിനെ റിമാൻഡ് ചെയ്‌തു. വിഴിഞ്ഞം- മുക്കോല റോഡിലെ സഹോദരന്റെ ചായക്കടയിലെത്തിയാണ്‌ ബുധനാഴ്ച രാത്രി മനേഷിനെ അറസ്റ്റു ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA