SignIn
Kerala Kaumudi Online
Wednesday, 03 June 2026 7.01 PM IST

ഓട്ടോറിക്ഷയിൽ കളിക്കുന്നതിനിടെ വണ്ടിയുമായി കിണറ്റിൽ വീണു; നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

well

തൃശൂർ: ഓട്ടോറിക്ഷയ്ക്കൊപ്പം നാലുവയസുകാരി കിണറ്റിൽ വീണു. തൃശൂർ കുന്നംകുളത്താണ് സംഭവം. അപകടത്തിൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ഓട്ടോയിൽ കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം മുന്നോട്ടുനീങ്ങി കിണറ്റിൽ വീഴുകയായിരുന്നു. പിന്നാലെ അയൽവാസിയാണ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇന്നുച്ചയ്ക്ക് രണ്ടേമുക്കാലോടെയായിരുന്നു സംഭവം. ബിന്നി - സീമ ദമ്പതികളുടെ മകൾ എൽസിയാണ് കിണറ്റിൽ വീണത്. എൽസിയുടെ മുത്തച്ഛൻ ഓട്ടോ ഡ്രൈവറാണ്. അദ്ദേഹത്തിന്റെ ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ആഹാരം കഴിക്കാനായി വീട്ടിലെത്തിയതായിരുന്നു കുട്ടിയുടെ മുത്തച്ഛൻ. വീടിനുള്ളിൽ പോയപ്പോൾ ഓട്ടോയിൽ നിന്ന് താക്കോൽ മാറ്റിയിരുന്നില്ല. ഇതിനിടെ ഓട്ടോയിൽ കയറി കുട്ടി കളിക്കുകയും അബദ്ധത്തിൽ വാഹനം ഓൺ ആവുകയുമായിരുന്നു. ഓട്ടോ കിണറ്റിൽ വീണ ശബ്ദം കേട്ടാണ് അയൽവാസി ഓടിയെത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കുഞ്ഞിന് നേരിയ പരിക്കുകളുണ്ട്. സ്ഥലത്തെത്തിയ അഗ്നിശമന സേന ഓട്ടോറിക്ഷ പുറത്തെടുക്കാനുള്ള ശ്രമം നടത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THRISSUR, AUTORICKSHAW, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA