തിരുവനന്തപുരം : മുസ്ലിംലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറുമായ ബീമാപള്ളി റഷീദ് അന്തരിച്ചു. 65 വയസായിരുന്നു. വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു അന്ത്യം. മൂന്നുമാസമായി രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, യു.ഡി.എഫ് ജില്ലാ കൺവീനർ. ചന്ദ്രിക ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |