
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ ഫുട്ബാൾ ഓസ്ട്രേലിയയുമായി കരാറുണ്ടാക്കിയതും മുൻമന്ത്രി വി.അബ്ദുറഹിമാനടക്കം നടത്തിയ വിദേശ സന്ദർശനങ്ങളും അന്വേഷിക്കും. ഇടപാടിന്റെ തുടക്കം മുതലുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി മിൻഹാജ് അലത്തിന്റെ ഉത്തരവിൽ പറയുന്നു.
അന്വേഷണ വിഷയങ്ങൾ
റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറാക്കിയത്. ഗോട്ട്ആഡ് / ഗോട്ട്ആഡ് ഗ്ലോബൽ, മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ, ഇടനിലക്കാർ എന്നിവരുടെ പങ്ക്
ഏതെങ്കിലും സ്വകാര്യ സ്ഥാപനത്തിന് അനാവശ്യ ആനുകൂല്യമോ സാമ്പത്തിക നേട്ടമോ നൽകിയിട്ടുണ്ടോ. സർക്കാരിനോ പൊതുസ്ഥാപനങ്ങൾക്കോ നഷ്ടമുണ്ടായോ ?
ഫണ്ടിന്റെയും സ്പോൺസർഷിപ്പ് തുകയുടെയും ഉറവിടവും സ്ഥാപനങ്ങളും വ്യക്തികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും
സർക്കാർ ഉത്തരവുകൾ, അനുമതികൾ, ഇളവുകൾ, ഒഴിവാക്കലുകൾ, പൊതു ആസ്തികളുടെ ഉപയോഗം എന്നിവ അനുവദിച്ച സാഹചര്യം
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വിട്ടുകൊടുത്തത്, ഉപയോഗിച്ചത്, അവിടെ നടത്തിയ ചെലവും പ്രവൃത്തികളും
വിവിധ ഘട്ടങ്ങളിൽ ഉൾപ്പെട്ട പൊതുപ്രവർത്തകർ, ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, കമ്പനികൾ, ഇടനിലക്കാർ, മറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ പങ്ക്
അഴിമതി നിരോധന നിയമപ്രകാരമോ ബാധകമായ മറ്റ് നിയമങ്ങൾ പ്രകാരമോ ഉള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടോ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |