ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌തയോട് ചോദ്യമുന്നയിക്കാൻ കാത്തുനിൽക്കവെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും സ്റ്റേഷനിൽ മർദ്ദനമേറ്റെന്നും രണ്ട് വനിതാ മാദ്ധ്യമപ്രവർത്തകർ ആരോപിച്ചു. 4 പി.എം ന്യൂസ് നെറ്റ്‌വർക്കിലെ ഷഹീൻ ഖാൻ, ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തക നഫീസ ഖാൻ എന്നിവരാണ് ആരോപണമുന്നയിച്ചത്.
സാകേത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചെന്ന് ഇരുവരും പറഞ്ഞു. പേര് വെളിപ്പെടുത്തിയപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. സാകേതിലെ സ്വകാര്യ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി രേഖാ ഗുപ്‌ത എന്നിവരെത്തിയിരുന്നു. വി.വി.ഐ.പി റൂട്ടിൽ തടസമുണ്ടാക്കിയതിനാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് വിശദീകരിച്ചു. കോൺഗ്രസും ആം ആദ്മി പാർട്ടിയും മാദ്ധ്യമപ്രവർത്തകരുടെ സംഘടനകളും പ്രസ് ക്ലബ് ഒഫ് ഇന്ത്യയും സംഭവത്തെ അപലപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |