
കണ്ണൂർ:കിഫ്ബി ഫണ്ട് ഉപയോഗിച്ച് കണ്ണൂരിൽ കിൻഫ്രയ്ക്കായി ഭൂമി ഏറ്റെടുത്തത് കേരളത്തിന്റെ ഭാവി മുന്നിൽക്കണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായിവിജയൻ. സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'കണ്ണൂർ കേരളത്തിലല്ലേ? കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് വിഷമം?'. സർക്കാരിന് ചേരാത്ത നിലയിലാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഭൂമി ഏറ്റെടുക്കലിൽ വികസനവിവേചനം കാണിച്ചിട്ടില്ല. 40,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി വഴി നടപ്പാക്കിയത്. പശ്ചാത്തലസൗകര്യവികസനത്തിൽ മുന്നേറ്റമുണ്ടാക്കിയത് കിഫ്ബിയുടെ ഇടപെടലിലൂടെയാണ്. സ്ഥലം ഉള്ളതുകൊണ്ട് കണ്ണൂരിൽ വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും സമീപമാണ് വികസനമുണ്ടാകുന്നത്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളുടെ വികസനത്തിന് ഭൂമി ലഭിക്കുന്നില്ല. കണ്ണൂർ വിമാനത്താവളത്തിനടുത്താണ് സ്ഥലം ലഭ്യമായത്. അതുകൊണ്ടാണ് ഭൂമി ഏറ്റെടുത്തത്. സയൻസ് പാർക്കുകളും ഐ.ടി.പാർക്കുകളും സംസ്ഥാനത്താകെ നടപ്പാക്കാനാണ് തീരുമാനിച്ചതെങ്കിലും സ്ഥലം ലഭിച്ചത് കണ്ണൂരിലാണ്. ഭൂമിവില നിശ്ചയിക്കുന്നത് സർക്കാരാണ്.കണക്കുകൂട്ടിയാൽ ചിലപ്പോൾ ഇരട്ടിയിലധികം വരാം. വിലയിൽ കുറവുണ്ടായാൽ ഉടമകൾക്ക് കോടതിയെ സമീപിക്കാം.
വിജയത്തിൽ മതിമറക്കുകയോ പരാജയത്തിൽ നിരാശപ്പെടുകയോ ചെയ്യുന്ന പാർട്ടിയല്ല സി.പി.എം. തിരുത്തി മുന്നോട്ടുപോകും. തിരിച്ചടി വലുതായിരുന്നെങ്കിലും എല്ലാം മറികടക്കാമെന്ന ആത്മവിശ്വാസമാണുളളത്. സി.പി.എമ്മിനെ എഴുതിത്തള്ളാനാവില്ലെന്ന് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം മനസിലാക്കിക്കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |