SignIn
Kerala Kaumudi Online
Monday, 19 October 2026 10.32 AM IST

നെടുമ്പാശേരി അപകടം: കാറിന്റെ ആർ സി ഉടമ സുഹൈലിന്റെ അമ്മ, കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ അന്വേഷണസംഘം കാണും

READ ENGLISH VERSION
mini-cooper
നെടുമ്പാശേരിയിൽ അപകടമുണ്ടാക്കിയ മിനി കൂപ്പർ

കൊച്ചി: നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ മിനി കൂപ്പറിന്റെ ആർ സി ഉടമ പ്രതിയുടെ മാതാവ്. സുഹൈൽ സജീവിന്റെ മാതാവ് നൂഹ സജീവാണ് വണ്ടിയുടെ ആർ സി ഉടമയെന്ന് പൊലീസ് വ്യക്തമാക്കി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബത്തെ അന്വേഷണസംഘം കാണും. പാലക്കാട്ടും വയനാട്ടിലുമുള്ള ഇവരുടെ താമസസ്ഥലത്ത് എത്തിയാണ് അന്വേഷണ സംഘം മൊഴിയെടുക്കുക. ഇവരെ ഇന്നുതന്നെ കാണുമെന്നാണ് വിവരം. ഡിവൈ എസ് പിയുടെ നേതൃത്വത്തിലാകും കാണുക. പ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും തീരുമാനമുണ്ട്.

സുഹൈൽ സജീവ്, കൂട്ടുപ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യഹർജി കഴിഞ്ഞദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനിടെ‌ സുഹൈലിന്റെ മിനി കൂപ്പർ കാറിൽ നിയമവിരുദ്ധമായ രൂപം മാറലുകൾ ഉണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കാറി​ന്റെ സൈലൻസറും മാറ്റി​യി​ട്ടുണ്ട്. പ്രത്യേക സ്വിച്ച് ഘടിപ്പിച്ച് സൈലൻസറിന്റെ ശബ്ദം മാറ്റാനുള്ള സംവിധാനവും ഉണ്ടായിരുന്നു. അങ്കമാലി​ ജോയിന്റ് ആർ.ടി​.ഒ കാറിന്റെ വി​വരങ്ങൾ തേടി​ സുഹൈലി​ന്റെ പി​താവി​ന് നോട്ടീസ് അയച്ചി​ട്ടുണ്ട്.

English Summary

Police have confirmed that the registered owner of the Mini Cooper involved in the accident that killed three young in Nedumbassery is the mother of the accused, Suhail Sajiv. The vehicle is registered in the name of Nuha Sajiv.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUHAIL SAJIV, RC OWNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA