
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് തനിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് തിരുവനന്തപുരം ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ ബി.എൽ. ഷാജഹാൻ. ജി.എസ്.ടിയുടെ വയനാട് ജില്ലാ അസിസ്റ്റന്റ് കമ്മിഷണറായിരിക്കവേ ബിനാമി പേരിൽ പ്രമുഖകമ്പനികളിൽ നിന്ന് പണമിടപാട് നടത്തിയെന്നത് വസ്തുതാ വിരുദ്ധമാണ്. സ്ഥാനക്കയറ്റം തടയുന്നതിനുള്ള നീക്കമാണിതിന് പിന്നില്ലെന്നും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ഭാരവാഹി കൂടിയായ അദ്ദേഹം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |