SignIn
Kerala Kaumudi Online
Thursday, 04 June 2026 3.11 PM IST

ഇനി നോട്ടുമായി ചെന്നാൽ മദ്യം കിട്ടില്ല; നാളെ മുതൽ ബെവ്‌‌കോയിൽ പുതിയ മാറ്റങ്ങൾ

READ ENGLISH VERSION
bevco

തിരുവനന്തപുരം: നാളെ മുതൽ പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപന യുപിഐ, കാർഡ് പേയ്മെന്റ് എന്നിവ വഴി ആക്കാൻ ബെവ്കോയുടെ തീരുമാനം. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പേയ്‌മെന്റുകളിലൂടെ മാത്രമേ മദ്യവിൽപന പാടുള്ളൂവെന്നാണ് എംഡി ഹർഷിത അട്ടല്ലൂരിയുടെ നിർദേശം. ഇതുസംബന്ധിച്ച് ഹിന്ദിയുലുൾപ്പെടെ നോട്ടീസുകൾ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

കറൻസി കെെമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. തീരുമാനത്തിൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/ യുപിഐ പേയ്മെന്റുകളോട് പരിചയില്ലാത്ത ഉപഭോക്താക്കൾ എന്നീ കാരണങ്ങളാൽ കൗണ്ടറുകളിൽ തർക്ക സാദ്ധ്യത വർദ്ധിക്കുമെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BEVCO, BEVCO PAYMENTS, BEVCO KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA