തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയിൽ അടൂർ പ്രകാശിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ . പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പരസ്യമായി പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുക. അല്ലാതെ പാർട്ടി കാര്യങ്ങൾ പുറത്തുപറയരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. അഭിപ്രായ വ്യത്യാസമുള്ളവർക്ക് അത് പറയാൻ പാർട്ടിയിൽ വേദികളുണ്ട്. അതിന് അവസരം ലഭിക്കുന്നില്ലെങ്കിൽ പാർട്ടി നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റുമാർഗങ്ങളുണ്ട്. അത് ഉപയോഗപ്പെടുത്തണം. ആരുടെയെങ്കിലും വ്യക്തിപരമായ അഭിപ്രായങ്ങളെ എന്റെ പേരിനൊപ്പം കൂട്ടിക്കെട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. അത് വേണ്ട.
കഴിഞ്ഞ നാലുമാസമായി ഞാൻ സർക്കാരിനെതിരായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാൻ നിന്നിട്ടില്ല. അത് എല്ലാവർക്കും അറിയാം. രാജ്യത്തെ നിലവിലെ ജനാധിപത്യ വിരുദ്ധ സിസ്റ്റം മാറ്റി പുതിയൊരു ജനാധിപത്യ സർക്കാർ കൊണ്ടുവരിക എന്ന ഒറ്റ ചിന്ത മാത്രമേ ഇപ്പോൾ എന്റെ മനസിൽ ഉള്ളൂ. അതിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറായ ഒരാളാണ് ഞാൻ.'
പാർട്ടിക്കുള്ളിലെ കൊച്ചു കൊച്ചു അഭിപ്രായ വ്യത്യാസങ്ങളെല്ലാം നേതാക്കൾ ഒരുമിച്ചിരുന്ന് സംസാരിച്ചും ചർച്ച ചെയ്തും പരിഹരിക്കുമെന്നും അതിൽ ആർക്കും ആശങ്കവേണ്ടന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഏറെ പ്രതീക്ഷയോടെ നോക്കുന്ന സർക്കാരാണിതെന്നും ആ പ്രതീക്ഷകൾ നിറവേറ്റാൻ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
AICC General Secretary K.C. Venugopal has publicly disowned Adoor Prakash's statement against Chief Minister V.D. Satheesan. Venugopal emphasized that party differences must be discussed within party forums, not publicly. He stressed that Congress is a democratic party with internal mechanisms for resolving issues, urging unity to meet public expectations from the government and focus on national democratic goals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |