
തിരുവനന്തപുരം:ബഡ്‌ജറ്റിൽ കേന്ദ്രസർക്കാരിനെതിരായ വിമർശനം തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണ്.സാധാരണക്കാർക്ക് സഹായകമായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വി.ബി.ജി റാം ജി ആയി പരിഷ്കരിക്കുകയും സംസ്ഥാന വിഹിതം 40ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തെന്ന് ബഡ്ജറ്റിൽ പറയുന്നു.തൊഴിലുറപ്പ് പദ്ധതിയായിരുന്നപ്പോൾ 250കോടിയായിരുന്നു സംസ്ഥാന വിഹിതം.ഇപ്പോഴിത് 2090.96 കോടിയായിട്ടുണ്ടെന്നും ഇത് കേന്ദ്രത്തിന്റെ തെറ്റായ നയം കാരണമാണെന്നും ബഡ്ജറ്റിലുണ്ട്.പദ്ധതി തുടർന്നും നടപ്പാക്കാൻ ആദ്യഘട്ടമായി 1422.6കോടി സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |