
തിരുവനന്തപുരം: സംസ്ഥാനത്ത് വികസന മുരടിപ്പിലേക്ക് തിരിച്ചുകൊണ്ടു പോകുന്നതാണ് പുതുക്കിയ ബഡ്ജറ്റ് നിർദ്ദേശങ്ങളെന്ന് മുൻധനകാര്യ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ.ടി.എം.തോമസ് ഐസക്. മുഖ്യമന്ത്രി വി.ഡി.സതീശന്റെ ബഡ്ജറ്റ് പ്രസംഗം വികസന ആശയങ്ങളുടെ ഒരു വിഷ് ലിസ്റ്റ് മാത്രമാണെന്നും ഇതിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനുള്ള ബഡ്ജറ്റിൽ ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റ് ചെലവിനേക്കാൾ ഇപ്പോൾ ചെലവ് കുറഞ്ഞിരിക്കുകയാണ്. 13,000 കോടിയുടെ കുറവാണുണ്ടായിരിക്കുന്നത്. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്ക് അധിക ചെലവായി വകയിരുത്തിയിട്ടുള്ളത് 1080 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കുടുംബത്തിന് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ ചുരുങ്ങിയത് 7500 കോടി രൂപയെങ്കിലും വേണം. എന്നാൽ 10 കോടി രൂപ മാത്രമാണ് വിലയിരുത്തിയതെന്നും തോമസ് ഐസക് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |