SignIn
Kerala Kaumudi Online
Wednesday, 16 September 2026 4.12 AM IST

കണ്ടക്ടർ വനിതയെങ്കിൽ സീറ്റിൽ കൂടെ പുരുഷന്മാർ ഇരിക്കരുത്!

bus

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ കണ്ടക്ടറുടെ സീറ്റിൽ ഇരിക്കുംമുൻപ് ഇനി കണ്ടക്ടർ വനിതയോ പുരുഷനോ എന്നു നോക്കണം. വനിതാ കണ്ടക്ടറാണെങ്കിൽ പുരുഷന്മാർ ഇരിക്കാൻ പാടില്ല. ഈ സംവിധാനം അപരിഷ്‌കൃതമാണെന്ന് ആക്ഷേപം ഉയർന്നെങ്കിലും സ്ത്രീ സുരക്ഷയ്ക്കായാണ് ക്രമീകരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നു.

കെ.എസ്.ആർ.ടി.സി ബസിൽ വനിതാ കണ്ടക്ടർമാർക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. രണ്ടുവർഷം മുമ്പാണ് ഉത്തരവ് ഇറങ്ങിയതെങ്കിലും ഇത് സംബന്ധിച്ച് ബസുകളിൽ വ്യാപകമായി അറിയിപ്പ് പോസ്റ്റർ രൂപത്തിൽ പതിച്ച് തുടങ്ങി.
വാതിലിന് സമീപം കണ്ടക്ടർക്കായി അനുവദിച്ചിട്ടുള്ളത് രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റാണ്. അതിനാൽ യാത്രക്കാരിൽ ഒരാൾക്ക് ഇരിക്കാം. ഈ സീറ്റിൽ പുരുഷന്മാർ ഇരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ചിലയിടങ്ങളിൽ ഒപ്പമിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്നും മോശം അനുഭവം ഉണ്ടായതായി വനിതാ കണ്ടക്ടർമാർ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സ്ത്രീ യാത്രക്കാർ സീറ്റ് പങ്കിടണമെന്ന നിർദ്ദേശം.

ജനറൽ സീറ്റുകളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് യാത്ര ചെയ്യുന്നതിന് തടസമൊന്നുമില്ല. ട്രെയിനുകളിലും ഇത്തരം വേർതിരിവില്ല

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA