SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.55 PM IST

ചെമ്പൈ സംഗീതോത്സവത്തിന് സമാപനം

chembai-music-fest

ഗുരുവായൂർ: പതിനഞ്ച് ദിനരാത്രങ്ങളായി ഗുരുവായൂർ ക്ഷേത്രനഗരിയെ സംഗീത സാഗരത്തിലാറാടിച്ച ചെമ്പൈ സംഗീതോത്സവത്തിന് ഇന്നലെ രാത്രി സമാപനമായി. ചെമ്പൈ ഭാഗവതർക്ക് ഏറെ പ്രിയങ്കരമായ ''കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ........'' എന്ന ഇരയിമ്മൻ തമ്പിയുടെ പ്രശസ്തമായ കീർത്തനത്തോടെയായിരുന്നു സംഗീതോത്സവം സമാപിച്ചത്. സമാപന ദിവസമായ ഇന്നലെ പ്രശസ്തരുടെ നിരയായിരുന്നു സംഗീതാലാപനത്തിന്. കർണാടക സംഗീതത്തിന്റെ ശ്രവണസുഖം സമ്മാനിച്ച ചെമ്പൈ സംഗീതോത്സവം കഴിഞ്ഞ മാസം 24നാണ് ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHEMBAI MUSIC FEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA