SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.27 AM IST

ബഡ്ജറ്റ് അധിക പദ്ധതി: 878 കോടി വകയിരുത്തി

തിരുവനന്തപുരം:ബഡ്ജറ്റ് പ്രസംഗത്തിന് ശേഷം ഉൾപ്പെടുത്തിയ അധിക പദ്ധതികൾക്ക് 878 കോടി വകയിരുത്തി.ഇതിനുള്ള ഉപധനാഭ്യർത്ഥനകൾ അംഗീകരിച്ചു.പട്ടികജാതി,പട്ടികവർഗ ഭവന പദ്ധതിക്ക് 680 കോടിയും വിഴിഞ്ഞം - നാവായികുളം ഔട്ടർ റിംഗ് റോഡ്,മത്സ്യബന്ധന മേഖലയ്ക്ക് 50 കോടിയുടെ അധിക സഹായം, ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി, എം.ടി.വാസുദേവൻ നായർ കൾചറൽ പാർക്ക്, കൂടൽമാണിക്യം -പായമ്മൽ -തൃപ്രയാർ തിരുമൂഴിക്കുളം ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന നാലമ്പല തീർഥാടന പാക്കേജ്, ശിവഗിരി തീർഥാടന മെമ്മോറിയൽ കൺവൻഷൻ സെന്റർ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്, ആർട്ടിസ്റ്റ് നമ്പൂതിരി സാംസ്‌കാരിക കേന്ദ്രം, ഉമ്പായി മ്യൂസിക് അക്കാഡമി, ന്യൂഡൽഹിയിൽ ശ്രീനാരായണ ഗുരുദേവ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കൽ, ചാവറ തീർഥാടന കേന്ദ്രം, മമ്പുറം പൈതൃക വില്ലേജ് പദ്ധതി തുടങ്ങിയവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA