
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് സഹായം ലഭിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി മൂന്നുലക്ഷമാക്കി ഉയർത്തി. മുമ്പിത് രണ്ട് ലക്ഷമായിരുന്നു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പോർട്ടലൂടെ ധനസഹായം അനുവദിക്കാനുള്ള അധികാരവും വർദ്ധിപ്പിച്ചു. മുഖ്യമന്ത്രിക്ക് അഞ്ചു ലക്ഷവും റവന്യു മന്ത്രിക്ക് ഒരു ലക്ഷവും റവന്യു വകുപ്പ് സ്പെഷ്യൽ സെക്രട്ടറിക്ക് 50,000 രൂപയും ജില്ലാ കലക്ടർക്ക് 25,000 രൂപയും അനുവദിക്കാം. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കളക്ടർമാക്ക് ഒരു കോടി രൂപ വീതം അൺടൈഡ് ഫണ്ട് അനുവദിക്കും.
56 അടിയന്തര പ്രത്യേക കോടതികളുടെ കാലാവധി മാർച്ച് 31വരെ നീട്ടും. 15 വർഷത്തെ കാലാവധി പൂർത്തിയാക്കി ഉപയോഗിക്കാൻ കഴിയാത്ത റവന്യു വകുപ്പിലെ വാഹനങ്ങൾക്ക് പകരം പുതിയ 152 എണ്ണം വാങ്ങും.
ബിറ്റുമിന്റെ വില വർദ്ധനവിന്റെ പശ്ചാത്തലത്തിൽ, കരാർ പ്രവൃത്തികൾ നടത്തുന്ന എൻജിനിയറിംഗ് വകുപ്പുകൾക്കും ബിറ്റുമിൻ വില വ്യത്യാസം നൽകുന്നതിനുള്ള ആനുകൂല്യത്തിന്റെ കാലാവധി 2027 ഏപ്രിൽ 30 വരെ നീട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |