SignIn
Kerala Kaumudi Online
Thursday, 09 July 2026 3.53 AM IST

300 മെഗാവാട്ടിന്റെ കരാർ: അനുമതി തേടി കെ.എസ്.ഇ.ബി

kseb

തിരുവനന്തപുരം: 5 വർഷത്തേക്ക് 300 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിന് അനുമതി തേടി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷനെ സമീപിച്ചു. 2027 ജനുവരി 1 മുതൽ 2031 ഡിസംബർ 31 വരെയുള്ള കാലയളവിൽ പീക്ക് സമയത്തേക്ക് വൈദ്യുതി വാങ്ങാനാണ് അപേക്ഷ നൽകിയത്.

കമ്മീഷൻ തെളിവെടുപ്പിന് ശേഷമാവും അനുമതി നൽകുക. സോളാർ എനർജി കോർപ്പറേഷന്റെ ബാറ്ററി എനർജി സ്‌റ്റോറേജിൽ നിന്ന് 100 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള അനുമതി തേടിയുള്ള കെ.എസ്.ഇ.ബി അപേക്ഷയും കമ്മീഷന്റെ പരിഗണനയിലാണ്.നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിയുന്നത്ര മദ്ധ്യകാല, ദീർഘകാല കരാറുകൾക്കുള്ള സാദ്ധ്യത കെ.എസ്.ഇ.ബി പരിശോധിക്കുന്നുണ്ട്. പ്രതിസന്ധി രൂക്ഷമാകുന്ന ഘട്ടത്തിൽ ഹ്രസ്വകാല കരാറുകൾ വഴിയുള്ള വൈദ്യുതി വാങ്ങാൻ ഉയർന്ന വില നൽകേണ്ടി വരുന്നു. ആവശ്യത്തിന് വൈദ്യുതി കിട്ടാത്ത സ്ഥിതിയുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA