SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

മൈക്രോ ഫിനാൻസ് കേസ് : വിജിലൻസിന് ഒരു മാസം കൂടി

high-court

കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസിന് ഹൈക്കോടതി ഒരു മാസം കൂടി അനുവദിച്ചു. സർക്കാർ സാവകാശം തേടിയതിനെ തുടർന്നാണിത്. ഇത് അവസാന അവസരമായിരിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. അന്വേഷണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. അതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി എസ്. ശശിധരനെ മാറ്റണമെന്നാവശ്യപ്പെട്ട് അനിൽ ഉപഹർജിയും ഫയൽ ചെയ്തു. ഹർജികൾ ആഗസ്റ്റ് 10ന് പരിഗണിക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA