SignIn
Kerala Kaumudi Online
Sunday, 20 September 2026 3.24 AM IST

സംസ്ഥാനത്ത് വീണ്ടും ആശങ്ക,​ തിരുവനന്തപുരത്ത് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു,​ എട്ടുപേർ ആശുപത്രിയിൽ

d

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് ഭീതി. തിരുവനന്തപുരത്ത് ഇന്ന് പത്ത് പേർ‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കിടത്തി ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്‌ചയായി കൊവിഡ് രോഗികളുടെ എണ്ണത്തിൽ ആശങ്കപരമായ വർദ്ധനയുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്,​. പുതിയ വകഭേദമാണോ പടരുന്നത് എന്നറിയാൻ വിശദപരിശോധന നടത്തും.

ഒരു കൊവിഡ് കേസുപോലും ഇല്ലാത്തിടത്ത് നിന്നാണ് രോഗികളുടെ എണ്ണം പൊടുന്നനെ വർദ്ധിച്ചത്. കാറ്റഗറി ബിയിൽപ്പെട്ട രോഗികളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിൽ കൂടുതലും.

രോഗലക്ഷണങ്ങളുമായി വരുന്നവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരിലും ആണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. വാക്സിൻ അടക്കം എടുത്തതിനാൽ രോഗം കൂടുതൽ ഗുരുതരമാകുന്നില്ല എന്നാണ് ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID, COVID 19, COVID NEW VARIANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA