
തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ കോംപ്രിഹെൻസീവ് ഹെൽത്ത് ഇൻഷ്വറൻസ് ഏജൻസി(ചിയാക്ക്) മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും നിലവിൽ കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.ശ്രീലാലിനെ സസ്‌പെൻഡ് ചെയ്തു.
ചിയാക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായിരിക്കെയുളള സാമ്പത്തികവും ഭരണപരവുമായ ക്രമക്കേടുകൾ സംബന്ധിച്ച പരിശോധനയിലാണ്
തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ
നടപടി.
കെ.ശ്രീലാലും ചിയാക്ക് ജനറൽ മാനേജരായിരുന്ന ജെ.ടി.ബിജോയിയും നടത്തിയ ഡൽഹി യാത്രയുടെ ചെലവുകളും നടപടിക്രമങ്ങളും സംബന്ധിച്ച ക്രമക്കേടുകളാണ് പരിശോധിച്ചത്. ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈൽ ഫോണുകൾ വാങ്ങിയതിലും ചെലവുകളിലും ക്രമക്കേടുകൾ ഉണ്ടായെന്ന് കണ്ടെത്തിയിരുന്നു.
യാത്രാബത്തയും ചെലവുകളും അനധികൃതമായി കൈപ്പറ്റി. ചിയാക്കിന്റെ ഫണ്ട് ഐ.ഡി.ബി.ഐ. ബാങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ സ്ഥിരനിക്ഷേപം നടത്തിയതും പരിശോധിച്ചു.
ചിസ് പ്രീമിയം യഥാസമയം അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായിരുന്നു. ബിജോയിയുടെ നിയമനം സ്ഥാനമാറ്റം,സാമ്പത്തിക ആനുകൂല്യങ്ങൾ നൽകിയത് എന്നിവയിലും ക്രമവിരുദ്ധനടപടികൾ കണ്ടെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |