
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിനം”(അപ്രീസിയേഷൻ ഡേ) ആയി ആചരിക്കാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. ഈ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യണം. ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർദ്ധിപ്പിക്കുക, കർത്തവ്യ നിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. വിവരവും റിപ്പോർട്ടും എ.ഡി.ജി.പിക്ക് കൈമാറണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |