SignIn
Kerala Kaumudi Online
Sunday, 27 September 2026 2.05 PM IST

ജനങ്ങളുടെ വിഷമം മനസിലാക്കി പൊലീസ്; കൊവിഡ‌് പ്രതിരോധത്തിന്റെ രീതി മാറും

covid-kerala-police

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ രീതി മാറ്റാനൊരുങ്ങി സംസ്ഥാന പൊലീസ്. രണ്ടാഴ്ചക്കം കൊവിഡ് പിടിച്ചുകെട്ടണമെന്ന മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് പുതിയ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പൊലീസ് വകുപ്പ് തയ്യാറാകുന്നത്. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ രോഗവ്യാപനം ദിനംപ്രതി വർദ്ധിക്കുന്നതും നിയന്ത്രണമേഖലകളിലെ ജനങ്ങളുടെ എതിർപ്പുമാണ് രീതി മാറ്റാൻ പൊലീസിനെ പ്രേരിപ്പിക്കുന്ന മറ്റൊരു കാരണം.

പൂന്തുറ, പുല്ലുവിള,അഞ്ചുതെങ്ങ് തുടങ്ങി തലസ്ഥാന ജില്ലയിൽ നിയന്ത്രണം കടുപ്പിച്ചിടങ്ങളിലെല്ലാം പൊതുജനങ്ങളുടെ പ്രതിഷേധം വ്യാപകമാണ്. കൊവിഡ് പ്രോട്ടോക്കോളെല്ലാം ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടി പൊലിസിനെ എതിർക്കുന്നത് പതിവ് കാഴ്ചയായി മാറിയിട്ടുണ്ട്. നിയന്ത്രണങ്ങളിൽ പൊറുതിമുട്ടിയെന്നാണ് നാട്ടുകാരുടെ പരാതി. ഒന്നരമാസമായി തുടരുന്ന നിയന്ത്രണങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന യാഥാർഥ്യം മനസിലാക്കിയാണ് ഇനിയുള്ള നടപടികൾക്ക് അവരുടെ സഹകരണം തേടുന്നത്.

മാറ്റത്തിന്റെ സൂചന നൽകി തിരുവനന്തപുരത്ത് ജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ച് പൊലീസ് ഇന്നലെ ബോധവത്ക്കരണം നടത്തിയിരുന്നു. തിരുവനന്തപുരം റൂറലിൽ 47 ഇടങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിച്ച് കൊവിഡ് പ്രതിജ്ഞ നടത്തി. രോഗവ്യാപനം തീവ്രമായി തുടരുന്നതിനാൽ നിയന്ത്രണങ്ങൾ ഒഴിവാക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA COVID, KERALA POLICE, LOKNADH BEHRA, COVID LOCKDOWN, THIRUVANANTHAPURAM COVID, COVID TRIPLE LOCKDOWN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA