SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.12 AM IST

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി യുവാവ് മരിച്ചു

ddd

കൊല്ലം: ദുബായിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം പട്ടാഴി എച്ച്.എസ് വാർഡിൽ സെന്റ് പോൾസ് വില്ലയിൽ പോളിന്റെയും ടിജിയുടെയും മകൻ ഷിജിൻ പോളാണ് (27) മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അപകടം. എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബായിലെ 'ദി കാർ സൂപ്പർ സ്റ്റോർ' എന്ന സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായിരുന്നു. പാലക്കാട് സ്വദേശി ശ്രുതി മോഹനാണ് ഭാര്യ. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA