SignIn
Kerala Kaumudi Online
Friday, 09 October 2026 2.27 AM IST

അബ്ദുറഹിമാനെ പ്രതിയാക്കാൻ: ഗവർണറുടെ അനുമതി തേടും

aa

തിരുവനന്തപുരം:മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരേ അഴിമതി നിരോധന നിയമം ചുമത്താൻ ഗവർണറുടെ അനുമതി തേടും. മന്ത്രിയായിരുന്നപ്പോൾ നടത്തിയ ക്രമക്കേടിലാണ് അന്വേഷണമെന്നതിനാൽ അനുമതി നൽകേണ്ടത് ഗവ‌ർണറാണെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി സർക്കാരിന് നിയമോപദേശം നൽകി.തുടർന്ന് അഴിമതി നിരോധന നിയമത്തിലെ 17-എ വകുപ്പ് പ്രകാരം കേസിന് അനുമതി തേടി മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകും.

അബ്ദു റഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ,സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു.ഷറഫലി,റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി,അതിന്റെ എം.ഡി ആന്റോ അഗസ്റ്റിൻ എന്നിവരും പ്രതികളാവുമെന്നാണ് സൂചന.നിലവിൽ തട്ടിപ്പിന് കളമശേരിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇതിൽ മുൻ മന്ത്രിയെ പ്രതി ചേർത്തിട്ടില്ല.ഈ കേസിൽ അഴിമതിക്കുറ്റം കൂട്ടിച്ചേർത്ത് അബ്ദുറഹിമാനെ പ്രതിയാക്കുകയോ അല്ലെങ്കിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനമെടുക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABDURAHIMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA